Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kamal Haasan

എ​ഐ പ്രത്യാഘാതങ്ങളെക്കുറിച്ച് ക​മ​ല​ഹാ​സ​ൻ; പി​ന്തു​ണ​ച്ച് മകൾ ശ്രു​തി ഹാ​സ​ൻ!

വെള്ളിത്തിരയിൽ സാങ്കേതികവിദ്യകൊണ്ട് വി​സ്മ​യ​ങ്ങ​ൾ​തീർക്കുന്ന ഉലകനായകൻ കമൽഹാസൻ നിർമിത ബുദ്ധി (എഐ) യുടെ അമിത ഉപയോഗത്തിൽ മുന്നറിയിപ്പുമായി രംഗത്ത്. അടുത്തിടെ, ഹോ​ളി​വു​ഡ് റേ​ഞ്ചി​ലു​ള്ള എ​ഐ വി​ദ്യ​ക​ൾ പ​ഠി​ക്കാ​ൻ അ​മേ​രി​ക്ക​യി​ൽ പോ​യി​വ​ന്നതിനുശേഷമാണ് കമൽഹാസൻ തന്‍റെ അഭിപ്രായങ്ങൾ തുറന്നുപറഞ്ഞത്. ചെ​ന്നൈ​യിലെ കോ​ള​ജിൽ നടന്ന പ​രി​പാ​ടി​യി​ൽ വി​ദ്യാ​ർഥി​ക​ളോ​ട് സം​സാ​രി​ക്ക​വേ​യാ​ണ് ഉ​ല​ക​നാ​യ​ക​ൻ ​ക​ടു​ത്ത യാ​ഥാ​ർഥ്യം തു​റ​ന്നു​പ​റ​ഞ്ഞ​ത്. അ​പ്പാ​യു​ടെ ​മാ​സ് ഡ​യ​ലോ​ഗി​ന് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഫു​ൾ സ​പ്പോ​ർ​ട്ടു​മാ​യി മ​ക​ൾ ശ്രു​തി ഹാ​സ​നും എ​ത്തി​യ​തോ​ടെ സം​ഭ​വം ച​ർ​ച്ച​യാ​യി മാറി.

എ​ഐ ടൂ​ളു​ക​ളെ അ​നാ​വ​ശ്യ​മാ​യി ആ​ശ്ര​യി​ക്കു​ന്ന​ത് ന​മ്മു​ടെ പ്ര​കൃ​തി​യെ എ​ങ്ങ​നെ ബാ​ധി​ക്കു​ന്നു എ​ന്നാ​ണ് ക​മ​ൽ വ​ള​രെ ല​ളി​ത​മാ​യി വിഥ്യാർഥികളോടു പ​റ​ഞ്ഞത്. ന​മ്മ​ൾ കൗ​തു​ക​ത്തി​നുവേ​ണ്ടി ചാ​റ്റ്ജി​പി​ടി പോ​ലു​ള്ള പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ൽ ചോ​ദി​ക്കു​ന്ന ഓ​രോ ചോ​ദ്യ​വും പ്രോ​സ​സ് ചെ​യ്യാ​ൻ വ​ലി​യ തോ​തി​ൽ വൈ​ദ്യു​തി​യും ജ​ല​വും ആ​വ​ശ്യ​മു​ണ്ട്. നി​ങ്ങ​ൾ ഓ​രോ ത​വ​ണ ചാ​റ്റ്ജി​പി​ടി​യോ​ട് ചോ​ദ്യം ചോ​ദി​ക്കു​മ്പോ​ഴും ഒ​രു ഗ്ലാ​സ് വെ​ള്ളം വീ​തം പാ​ഴാ​കു​ന്നു​ണ്ടെ​ന്ന് ഓ​ർ​ക്കു​ക! കൂ​ടു​ത​ൽ ചോ​ദ്യ​ങ്ങ​ൾ ചോ​ദി​ക്കു​ന്തോ​റും കൂ​ടു​ത​ൽ വെ​ള്ളം പാ​ഴാ​കും. അ​തു​കൊ​ണ്ട് അ​ത്യാ​വ​ശ്യ കാ​ര്യ​ങ്ങ​ൾ​ക്കു മാ​ത്രം എ​ഐ ഉ​പ​യോ​ഗി​ക്കു​ക. ബാ​ക്കി സം​ശ​യ​ങ്ങ​ൾ നി​ങ്ങ​ളു​ടെ അ​ടു​ത്തു​ള്ള സു​ഹൃ​ത്തു​ക്ക​ളോ​ട് ചോ​ദി​ച്ച് മ​നസി​ലാ​ക്കൂ. എ​ഐ​യേ​ക്കാ​ൾ കൂ​ടു​ത​ൽ അ​റി​വു​ള്ള മ​നു​ഷ്യ​ർ ന​മു​ക്ക് ചു​റ്റു​മു​ണ്ട്. എ​ല്ലാം അ​റി​യാ​മെ​ന്ന ഭാ​വം ത​നി​ക്കി​ല്ല, കാ​ര​ണം ചാ​റ്റ്ജി​പി​ടി അ​ല്ല​ല്ലോ! അ​റി​യാ​ത്ത കാ​ര്യ​ങ്ങ​ൾ അ​റി​യി​ല്ല എ​ന്ന് പ​റ​യാ​ൻ ത​നി​ക്ക് ഒ​രു മ​ടി​യു​മി​ല്ല- കമൽഹാസൻ പറഞ്ഞു.

‌ഉലകനായകന്‍റെ ​പ്ര​സം​ഗം ഇ​ൻ​സ്റ്റഗ്രാം സ്റ്റോ​റി​യാ​യി പ​ങ്കു​വ​ച്ച് ശ്രുതി പൂർണപി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചു. വെ​റു​തെ സ​പ്പോ​ർ​ട്ട് മാ​ത്ര​മ​ല്ല, എ​ഐ സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ അ​മി​ത ഉ​പ​യോ​ഗം പ്ര​കൃ​തി​യി​ലെ ജ​ല​സ്രോ​ത​സു​ക​ളെ എ​ങ്ങ​നെ ബാ​ധി​ക്കു​ന്നു എ​ന്ന​തി​നെ​ക്കു​റി​ച്ചു​ള്ള കൃ​ത്യ​മാ​യ ഡാ​റ്റ​യും ശ്രു​തി ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ ഷെ​യ​ർ ചെ​യ്തി​ട്ടു​ണ്ട്. എ​ഐ നി​ർമി​ത ആ​ർ​ട്ടു​ക​ൾ​ക്കും ഉ​ള്ള​ട​ക്ക​ങ്ങ​ൾ​ക്കും പി​ന്നാ​ലെ പോ​കാ​തെ, മ​നു​ഷ്യ​ന്‍റെ യ​ഥാ​ർഥ ക​ഴി​വി​നും നൈ​പു​ണ്യ​ത്തി​നും പ്രാ​ധാ​ന്യം ന​ൽ​ക​ണ​മെ​ന്നാ​ണ് ശ്രു​തി​യു​ടെ പ​ക്ഷം.

നി​ങ്ങ​ൾ ഇ​പ്പോ​ഴും യ​ഥാ​ർ​ഥ മ​നു​ഷ്യനെ വി​ല​മ​തി​ക്കു​ന്നു​വെ​ങ്കി​ൽ ഫോ​ളോ ചെ​യ്യൂ, എ​ഐ​യേ​ക്കാ​ൾ മു​ക​ളി​ൽ എ​ന്ന കി​ടി​ല​ൻ അ​ടി​ക്കു​റി​പ്പോ​ടെ​യാ​ണ് ശ്രു​തി ​വി​ഷ​യം ആ​രാ​ധ​ക​രി​ലേ​ക്ക് എ​ത്തി​ച്ച​ത്.
എ​ന്താ​യാ​ലും സി​നി​മ​യി​ൽ പു​തി​യ സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ പ​രീ​ക്ഷി​ക്കാ​ൻ എ​പ്പോ​ഴും മു​ന്നി​ൽ നി​ൽ​ക്കു​ന്ന ഉ​ല​ക​നാ​യ​ക​ൻ ത​ന്നെ അ​തി​ന്‍റെ ദോ​ഷ​വ​ശ​ങ്ങ​ളെ​ക്കു​റി​ച്ച് കൃ​ത്യ​മാ​യ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യ​ത് സി​നി​മാ-​സാ​ങ്കേ​തി​ക ലോ​ക​ത്ത് വ​ലിയ ചർച്ചയായി. സാ​ങ്കേ​തി​ക​വി​ദ്യ​യാ​കാം, പ​ക്ഷേ അ​ത് മ​നു​ഷ്യ​നെ​യും പ്ര​കൃ​തി​യെ​യും വി​ഴു​ങ്ങു​ന്ന​താ​ക​രു​ത് എ​ന്ന താരത്തിന്‍റെ വാ​ക്കു​ക​ൾ വിസ്മരിക്കാൻ കഴിയില്ല.

National

രാ​ജ്യ​സ​ഭ​യി​ൽ 'വി​ശ്വ​രൂ​പം' കാ​ട്ടി ക​മ​ൽ​ഹാ​സ​ൻ; ക​ന്നി പ്ര​സം​ഗ​ത്തി​ൽ കേ​ന്ദ്ര​ത്തി​നെ​തി​രെ ആ​ഞ്ഞ​ടി​ച്ചു

ന്യൂ​ഡ​ൽ​ഹി: പാ​ർ​ല​മെ​ന്‍റി​ലെ ത​ന്‍റെ അ​ര​ങ്ങേ​റ്റം അ​വി​സ്മ​ര​ണീ​യ​മാ​ക്കി മ​ക്ക​ൾ നീ​തി മ​യ്യം അ​ധ്യ​ക്ഷ​നും എം​പി​യു​മാ​യ ക​മ​ൽ​ഹാ​സ​ൻ. രാ​ജ്യ​സ​ഭ​യി​ലെ ത​ന്‍റെ ക​ന്നി പ്ര​സം​ഗ​ത്തി​ൽ കേ​ന്ദ്ര സ​ർ​ക്കാ​രി​നെ​യും തി​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നെ​യും രൂ​ക്ഷ​മാ​യ ഭാ​ഷ​യി​ലാ​ണ് അ​ദ്ദേ​ഹം വി​മ​ർ​ശി​ച്ച​ത്. വോ​ട്ട​ർ പ​ട്ടി​ക പു​തു​ക്കു​ന്ന​തി​നു​ള്ള 'സ്പെ​ഷ്യ​ൽ ഇ​ന്‍റ​ൻ​സീ​വ് റി​വി​ഷ​ൻ' എ​ന്ന ന​ട​പ​ടി ജ​നാ​ധി​പ​ത്യ​ത്തി​ന് ഭീ​ഷ​ണി​യാ​ണെ​ന്ന് അ​ദ്ദേ​ഹം ആ​ഞ്ഞ​ടി​ച്ചു.

വോ​ട്ട​ർ പ​ട്ടി​ക പു​തു​ക്ക​ൽ ന​ട​പ​ടി​യെ ഒ​രു മാ​ര​ക രോ​ഗ​ത്തോ​ടാ​ണ് ക​മ​ൽ​ഹാ​സ​ൻ ഉ​പ​മി​ച്ച​ത്. തീ​വ്ര​വോ​ട്ട​ർ പ​ട്ടി​ക പ​രി​ഷ്ക​ര​ണം എ​ന്ന​ത് ജീ​വി​ക്കു​ന്ന മൃ​ത​ദേ​ഹ​ങ്ങ​ളെ സൃ​ഷ്ടി​ക്കു​ന്ന ഒ​രു രോ​ഗ​മാ​ണ്. ബീ​ഹാ​റി​ൽ നാം ​അ​ത് ക​ണ്ടു. വോ​ട്ട​ർ പ​ട്ടി​ക​യി​ൽ നി​ന്ന് ല​ക്ഷ​ക്ക​ണ​ക്കി​ന് പേ​രെ വെ​ട്ടി​മാ​റ്റു​ന്ന​തി​ലൂ​ടെ രേ​ഖ​ക​ളി​ൽ അ​വ​രെ മ​രി​ച്ച​വ​രാ​യി പ്ര​ഖ്യാ​പി​ക്കു​ക​യാ​ണ് സ​ർ​ക്കാ​ർ ചെ​യ്യു​ന്ന​ത്. ഈ ​രോ​ഗം രാ​ജ്യം മു​ഴു​വ​ൻ പ​ട​രാ​ൻ അ​നു​വ​ദി​ക്ക​രു​ത്," ക​മ​ൽ​ഹാ​സ​ൻ പ​റ​ഞ്ഞു.

ത​മി​ഴ്‌​നാ​ട്ടി​ൽ മാ​ത്രം ഏ​ക​ദേ​ശം ഒ​രു കോ​ടി​യോ​ളം വോ​ട്ട​ർ​മാ​രു​ടെ പേ​ര് പ​ട്ടി​ക​യി​ൽ നി​ന്ന് ഒ​ഴി​വാ​ക്ക​പ്പെ​ട്ടേ​ക്കാം എ​ന്ന ഗൗ​ര​വ​ക​ര​മാ​യ ആ​ശ​ങ്ക അ​ദ്ദേ​ഹം സ​ഭ​യി​ൽ ഉ​ന്ന​യി​ച്ചു. വോ​ട്ട​വ​കാ​ശം എ​ന്ന​ത് പൗ​ര​ന്‍റെ മൗ​ലി​കാ​വ​കാ​ശ​മാ​ണെ​ന്നും അ​ത് ക​വ​ർ​ന്നെ​ടു​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​ത് ജ​നാ​ധി​പ​ത്യ വി​രു​ദ്ധ​മാ​ണെ​ന്നും അ​ദ്ദേ​ഹം ഓ​ർ​മി​പ്പി​ച്ചു. ഈ ​വി​ഷ​യ​ത്തി​ൽ പ​ശ്ചി​മ ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി മ​മ​താ ബാ​ന​ർ​ജി ന​ട​ത്തു​ന്ന പോ​രാ​ട്ട​ങ്ങ​ൾ​ക്ക് അ​ദ്ദേ​ഹം ത​ന്‍റെ പ്ര​സം​ഗ​ത്തി​ലൂ​ടെ ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചു.

 

 

National

വിസിലടിച്ച് വിജയ്, ടോർച്ചുമായി കമൽഹാസൻ; ഇരുവർക്കും തെരഞ്ഞെടുപ്പ് ചിഹ്നമായി

ന്യൂഡൽഹി: നടൻ വിജയ് രൂപീകരിച്ച രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകത്തിന് (ടിവികെ) തെരഞ്ഞെടുപ്പ് ചിഹ്നമായി. വിസിൽ ആണ് ടിവികെയ്ക്ക് ചിഹ്നമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ അനുവദിച്ചത്.

വരാനിരിക്കുന്ന തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ വിസിൽ ചിഹ്നത്തിലാകും ടിവികെ സ്ഥാനാർഥികൾ മത്സരിക്കുക. ചിഹ്നം ആവശ്യപ്പെട്ട് കഴിഞ്ഞവർഷം നവംബർ 11-നാണ് ടിവികെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്.

ലഭ്യമായ ചിഹ്നങ്ങളിൽ നിന്ന് തെരഞ്ഞെടുത്ത ഏഴ് ചിഹ്നങ്ങളുടെ പട്ടികയാണ് അന്ന് പാർട്ടി തെരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ചത്. കൂടാതെ സ്വന്തമായി ഉണ്ടാക്കിയ മൂന്ന് ചിഹ്നങ്ങളും പരിഗണനയ്ക്കായി പാർട്ടി സമർപ്പിച്ചിരുന്നു.

കമൽഹാസന്‍റെ മക്കൾ നീതി മയ്യത്തിനും (എംഎൻഎം) തെരഞ്ഞെടുപ്പ് കമ്മീഷൻ ചിഹ്നം അനുവദിച്ചു. ബാറ്ററി ടോർച്ചാണ് എംഎൻഎമ്മിന്‍റെ ചിഹ്നം.

Movies

അ​ന്ന് ഞാ​ൻ ക​ര​യു​മ്പോ​ൾ എ​ന്നെ എ​ടു​ത്തു​കൊ​ണ്ട് ന​ട​ന്ന​യാ​ൾ; ക​മ​ൽ​ഹാ​സ​നെ ക​ണ്ട സ​ന്തോ​ഷ​ത്തി​ൽ കു​ഞ്ഞാ​റ്റ

ഏ​റെ ഇ​ഷ്ട​പ്പെ​ടു​ന്ന ക​മ​ൽ​ഹാ​സ​നെ ക​ണ്ട​തി​ന്‍റെ സ​ന്തോ​ഷം പ​ങ്കു​വ​ച്ച് ഉ​ര്‍​വ​ശി​യു​ടെ മ​ക​ളും ന​ടി​യു​മാ​യ കു​ഞ്ഞാ​റ്റ എ​ന്ന തേ​ജാ​ല​ക്ഷ്മി. കു​ഞ്ഞാ​യി​രി​ക്കു​മ്പോ​ൾ താ​ൻ വാ​ശി​പ്പി​ടി​ച്ച് ക​ര​ഞ്ഞി​രു​ന്ന സ​മ​യ​ത്ത് ത​ന്നെ എ​ടു​ത്തു​കൊ​ണ്ട് ന​ട​ന്ന​യാ​ളാ​ണ് ക​മ​ൽ​ഹാ​സ​നെ​ന്നും അ​ദ്ദേ​ഹ​ത്തി​നൊ​പ്പം ചി​ല​വ​ഴി​ക്കാ​ൻ ല​ഭി​ച്ച സ​മ​യ​ത്തി​ന് എ​ന്നും ന​ന്ദി​യു​ള്ള​വ​ളാ​യി​രി​ക്കു​മെ​ന്നും തേ​ജാ​ല​ക്ഷ്മി ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ കു​റി​ച്ചു.

ഉ​ർ​വ​ശി​ക്കൊ​പ്പം ചെ​ന്നൈ​യി​ലെ ക​മ​ൽ​ഹാ​സ​ന്‍റെ ഓ​ഫീ​സി​ലാ​യി​രു​ന്നു ഇ​വ​ർ ത​മ്മി​ലു​ള്ള കൂ​ടി​ക്കാ​ഴ്ച ന​ട​ന്ന​ത്.

വൈ​കാ​രി​ക കു​റി​പ്പോ​ടെ​യാ​ണ് തേ​ജ​ല​ക്ഷ്മി ഉ​ർ​വ​ശി​ക്കും ക​മ​ൽ​ഹാ​സ​നു​മൊ​പ്പ​മു​ള്ള ചി​ത്ര​ങ്ങ​ൾ പ​ങ്കു​വ​ച്ച​ത്.

വ​ർ​ഷം 2001. ഞാ​നൊ​രു കൈ​ക്കു​ഞ്ഞാ​ണ്, എ​ന്‍റെ അ​മ്മ​യോ​ടൊ​പ്പം 'പ​ഞ്ച​ത​ന്ത്രം' സി​നി​മ​യു​ടെ സെ​റ്റി​ൽ ഞാ​നും ഉ​ണ്ടാ​യി​രു​ന്നു​വ​ത്രേ. ഞാ​ൻ മി​ക്ക​പ്പോ​ഴും വാ​ശി​കാ​ണി​ക്കു​ന്ന ഒ​രു കു​ട്ടി​യാ​യി​രു​ന്നി​ല്ലെ​ന്ന് അ​മ്മ പ​റ​ഞ്ഞ് കേ​ട്ടി​ട്ടു​ണ്ട്. എ​ന്നാ​ൽ വാ​ശി പി​ടി​ക്കു​ന്ന ദി​വ​സ​ങ്ങ​ളി​ൽ, ഞാ​ൻ ക​ര​യാ​തി​രി​ക്കാ​നാ​യി ക​മ​ൽ സാ​ർ എ​ന്നെ​യു​മെ​ടു​ത്ത് സെ​റ്റി​ലൂ​ടെ ന​ട​ക്കു​ക​യും എ​നി​ക്കി​ഷ്ട​പ്പെ​ട്ട പ​ല​ഹാ​രം വാ​ങ്ങി​ത്ത​രി​ക​യും ചെ​യ്യു​മാ​യി​രു​ന്നു. ചെ​റു​പ്പം മു​ത​ലേ കേ​ട്ടു​വ​ള​ർ​ന്ന ക​ഥ​യാ​ണ്. അ​ന്ന് ഞാ​നൊ​രു കൈ​ക്കു​ഞ്ഞാ​യി​രു​ന്ന​ത് കൊ​ണ്ട് എ​നി​ക്കി​തൊ​ന്നും ഓ​ർ​മ്മ​യി​ല്ലെ​ങ്കി​ലും.

വ​ർ​ഷം 2025, സൈ​മ അ​വാ​ർ​ഡ്സ് (SIIMA Awards). ഞാ​ൻ എ​ന്‍റെ അ​മ്മ​യു​ടെ അ​ടു​ത്താ​ണ് ഇ​രി​ക്കു​ന്ന​ത്, അ​മ്മ​യു​ടെ തൊ​ട്ട​രി​കി​ലാ​യി ക​മ​ൽ സാ​റും. അ​മ്മ​യ്ക്കും സ്റ്റേ​ജി​ൽ ക​യ​റേ​ണ്ട തി​ര​ക്കു​ക​ൾ ഉ​ണ്ടാ​യി​രു​ന്ന​തു​കൊ​ണ്ട്, എ​ന്നെ അ​ദ്ദേ​ഹ​ത്തി​ന് പ​രി​ച​യ​പ്പെ​ടു​ത്താ​ൻ മ​റ​ന്നു​പോ​യി.

ഓ​രോ നി​മി​ഷ​വും ഞാ​ൻ അ​ദ്ദേ​ഹ​ത്തെ ഒ​ളി​ഞ്ഞു​നോ​ക്കു​ക​യും, എ​ങ്ങ​നെ അ​ടു​ത്തു​ചെ​ന്ന് ഒ​രു ഹാ​യ് പ​റ​യു​മെ​ന്ന് മ​ന​സി​ൽ ക​ണ​ക്കു​കൂ​ട്ടു​ക​യു​മാ​യി​രു​ന്നു.

സ​ത്യം പ​റ​ഞ്ഞാ​ൽ, എ​ന്തു​കൊ​ണ്ടോ എ​നി​ക്ക് വ​ല്ലാ​ത്ത പേ​ടി​യാ​യി​രു​ന്നു. അ​ദ്ദേ​ഹ​ത്തി​ന് തി​ര​ക്കു​ക​ൾ കാ​ര​ണം പ​രി​പാ​ടി​യി​ൽ നി​ന്ന് നേ​ര​ത്തെ പോ​കേ​ണ്ടി​യും വ​ന്നു. അ​ന്ന് ഞാ​ൻ ശ​രി​ക്കും ക​ര​ഞ്ഞു​പോ​യി.

അ​മ്മ​യോ​ട് പ​റ​ഞ്ഞു, ‘എ​നി​ക്കൊ​ന്നും ചെ​യ്യാ​ൻ ക​ഴി​ഞ്ഞി​ല്ല​മ്മേ, ഒ​രു ഹാ​യ് പോ​ലും പ​റ​യാ​ൻ പ​റ്റി​യി​ല്ല. അ​ദ്ദേ​ഹം തൊ​ട്ട​ടു​ത്ത് ഉ​ണ്ടാ​യി​രു​ന്നി​ട്ടും ഞാ​ൻ വെ​റു​തെ നോ​ക്കി​യി​രു​ന്നു. എ​നി​ക്കി​പ്പോ​ൾ വ​ല്ലാ​ത്ത കു​റ്റ​ബോ​ധം തോ​ന്നു​ന്നു. എ​നി​ക്ക് പേ​ടി​യാ​യി​രു​ന്നു’.

അ​മ്മ പ​റ​ഞ്ഞു, ‘സാ​ര​മി​ല്ല മോ​ളേ, വി​ഷ​മി​ക്കേ​ണ്ട. അ​ദ്ദേ​ഹ​ത്തി​ന് നി​ന്നെ ഓ​ർ​മ്മ​യു​ണ്ടാ​കും, ന​മു​ക്ക് എ​ന്താ​യാ​ലും ഒ​രു ദി​വ​സം അ​ദ്ദേ​ഹ​ത്തി​ന്‍റെ ഓ​ഫീ​സി​ൽ പോ​യി കാ​ണാം’. ആ ​നി​മി​ഷം മു​ത​ൽ, അ​ദ്ദേ​ഹ​ത്തെ ഉ​ട​ൻ കാ​ണാ​ൻ ക​ഴി​യ​ണേ എ​ന്നും, അ​മ്മ പ​റ​ഞ്ഞ‘ ആ ​ഒ​രു ദി​വ​സം’​വേ​ഗം വ​ര​ണേ എ​ന്നും ഞാ​ൻ എ​ല്ലാ ദി​വ​സ​വും പ്രാ​ർ​ഥി​ക്കാ​ൻ തു​ട​ങ്ങി.

ഒ​ടു​വി​ൽ ആ ​ദി​വ​സം വ​ന്നെ​ത്തി!! എ​ന്‍റെ സ​ന്തോ​ഷ​ത്തി​നും ന​ന്ദി​ക്കും അ​തി​രു​ക​ളി​ല്ലാ​യി​രു​ന്നു. പ​ത്ത് മി​നി​റ്റി​ൽ താ​ഴെ മാ​ത്ര​മേ ഞാ​ൻ അ​ദ്ദേ​ഹ​ത്തെ ക​ണ്ടു​ള്ളൂ. പ​ക്ഷേ ആ ​പ​ത്ത് മി​നി​റ്റു​ക​ൾ പ​ത്ത് വ​ർ​ഷം പോ​ലെ​യാ​ണ് എ​നി​ക്ക് തോ​ന്നി​യ​ത്. അ​തെ​നി​ക്ക് എ​ല്ലാ​മെ​ല്ലാ​മാ​യി​രു​ന്നു. എ​ല്ലാ​ത്തി​നു​മു​പ​രി, ഞാ​ൻ അ​ങ്ങേ​യ​റ്റം ന​ന്ദി​യു​ള്ള​വ​ളാ​യി മാ​റി.

ശ​രി​യാ​യ സ​മ​യ​മാ​കു​മ്പോ​ൾ ജീ​വി​തം എ​ത്ര മ​നോ​ഹ​ര​മാ​യാ​ണ് ഓ​രോ വൃ​ത്ത​ങ്ങ​ളും പൂ​ർ​ത്തി​യാ​ക്കു​ന്ന​ത്. ഈ ​ജീ​വി​ത​ത്തോ​ട് ഞാ​നെ​ന്തി​ന് എ​പ്പോ​ഴും ന​ന്ദി​യു​ള്ള​വ​ളാ​യി​രി​ക്ക​ണം എ​ന്ന് ഓ​ർ​മ്മി​പ്പി​ക്കു​ന്ന നി​മി​ഷ​ങ്ങ​ളാ​ണി​ത്. എ​ല്ലാ​വ​ർ​ക്കും എ​ന്‍റെ ഹൃ​ദ​യം നി​റ​ഞ്ഞ പൊ​ങ്ക​ൽ ആ​ശം​സ​ക​ൾ’. തേ​ജാ​ല​ക്ഷ്മി കു​റി​ച്ചു.

Movies

ക​മ​ൽ​ഹാ​സ​ന്‍റെ പേ​രും ചി​ത്ര​വും വാ​ണി​ജ്യാ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ഉ​പ​യോ​ഗി​ക്ക​രു​തെ​ന്ന് മ​ദ്രാ​സ് ഹൈ​ക്കോ​ട​തി

ന​ട​ൻ ക​മ​ൽ​ഹാ​സ​ന്‍റെ പേ​രും ചി​ത്ര​വും വാ​ണി​ജ്യാ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി അ​ന​ധി​കൃ​ത​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന് വി​ല​ക്കേ​ർ​പ്പെ​ടു​ത്തി മ​ദ്രാ​സ് ഹൈ​ക്കോ​ട​തി.

ചെ​ന്നൈ​യി​ലെ സ്വ​കാ​ര്യ സ്ഥാ​പ​നം ത​ന്‍റെ പേ​ര്, ചി​ത്രം, ഉ​ല​ക​നാ​യ​ക​ൻ എ​ന്ന വി​ശേ​ഷ​ണം തു​ട​ങ്ങി​യ​വ ഉ​ൾ​പ്പെ​ടു​ത്തി ടി-​ഷ​ർ​ട്ടു​ക​ളും ഷ​ർ​ട്ടു​ക​ളും അ​നു​മ​തി​യി​ല്ലാ​തെ വി​ൽ​ക്കു​ന്ന​താ​യി ക​മ​ൽ​ഹാ​സ​ൻ ഹ​ർ​ജി ന​ൽ​കി​യി​രു​ന്നു. ഈ ​ഹ​ർ​ജി​യി​ലാ​ണ് കോ​ട​തി വി​ധി വ​ന്നി​രി​ക്കു​ന്ന​ത്.

തി​ങ്ക​ളാ​ഴ്ച വാ​ദം കേ​ട്ട ജ​സ്റ്റി​സ് സെ​ന്തി​ൽ​കു​മാ​ർ രാ​മ​മൂ​ർ​ത്തി​യു​ടെ ബെ​ഞ്ചാ​ണ് വാ​ണി​ജ്യാ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി പേ​ര് ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന് വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ​ത്. ഹ​ർ​ജി​യി​ൽ മ​റു​പ​ടി ന​ൽ​കാ​ൻ ആ​രോ​പ​ണ വി​ധേ​യ​മാ​യ ക​മ്പ​നി​യോ​ട് കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു.

എ​ന്നാ​ൽ കാ​ർ​ട്ടൂ​ണു​ക​ളി​ൽ ക​മ​ൽ​ഹാ​സ​ന്‍റെ ചി​ത്രം ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന് വി​ല​ക്കി​ല്ലെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി. അ​നു​വാ​ദ​മി​ല്ലാ​തെ മ​റ്റാ​രും ത​ന്‍റെ ഫോ​ട്ടോ​യും പേ​രും ഉ​പ​യോ​ഗി​ക്ക​രു​തെ​ന്നു​ള്ള വി​വ​രം ത​മി​ഴ്, ഇം​ഗ്ലീ​ഷ് പ​ത്ര​ങ്ങ​ളി​ൽ പ​ര​സ്യ​ങ്ങ​ളാ​യി പ്ര​സി​ദ്ധീ​ക​രി​ക്കാ​നും ക​മ​ൽ​ഹാ​സ​നോ​ട് നി​ർ​ദേ​ശി​ച്ചു. തു​ട​ർ​വാ​ദം ഫെ​ബ്രു​വ​രി​യി​ലേ​ക്ക് മാ​റ്റി.

Movies

ജ​ന​നാ​യ​ക​ന്‍: സെ​ന്‍​സ​ര്‍ ബോ​ര്‍​ഡി​നെ​തി​രേ രൂ​ക്ഷ​വി​മ​ര്‍​ശ​ന​വു​മാ​യി ക​മ​ല്‍​ഹാ​സ​ന്‍

ദ​ള​പ​തി വി​ജ​യ്‌​യു​ടെ അ​വ​സാ​ന ചി​ത്രം എ​ന്ന വി​ശേ​ഷ​ണ​ത്തോ​ടെ എ​ത്തു​ന്ന ജ​ന​നാ​യ​ക​ന്റെ സെ​ന്‍​സ​ര്‍​ഷി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ര്‍​ക്കം പു​തി​യ ത​ല​ത്തി​ലേ​ക്ക്. ഉ​ല​ക​നാ​യ​ക​ന്‍ ക​മ​ല്‍​ഹാ​സ​ന്‍ ചി​ത്ര​ത്തി​നു പി​ന്തു​ണ​യു​മാ​യി രം​ഗ​ത്തെ​ത്തി​യ​തോ​ടെ വ​ലി​യ ച​ര്‍​ച്ച​ക​ളി​ലേ​ക്കാ​ണ് കോ​ളി​വു​ഡ് നീ​ങ്ങു​ന്ന​ത്.

സി​നി​മ​യി​ല്‍ വ​രു​ത്തു​ന്ന ഓ​രോ ക​ട്ടി​നും വ്യ​ക്ത​മാ​യ കാ​ര​ണ​ങ്ങ​ള്‍ ബോ​ധി​പ്പി​ക്ക​ണ​മെ​ന്നാ​ണ് ഉ​ല​ക​നാ​യ​ക​ന്‍ ക​മ​ല്‍ ഹാ​സ​ന്റെ ആ​വ​ശ്യം. സെ​ന്‍​സ​ര്‍ ബോ​ര്‍​ഡി​ന്‍റെ സു​താ​ര്യ​മ​ല്ലാ​ത്ത ന​ട​പ​ടി​ക​ള്‍ സ​ര്‍​ഗാ​ത്മ​ക​ത​യെ ത​ട​യു​ന്ന​താ​ണെ​ന്ന് അ​ദ്ദേ​ഹം വി​മ​ര്‍​ശി​ച്ചു.

സി​നി​മ​യു​ടെ റി​ലീ​സ് നീ​ണ്ടു​പോ​കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ത​ന്‍റെ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ ക​മ​ല്‍ ഹാ​സ​ന്‍, ഇ​ത് ഒ​രു സി​നി​മ​യു​ടെ മാ​ത്രം പ്ര​ശ്‌​ന​മ​ല്ലെ​ന്ന് പ​റ​ഞ്ഞു. ഇ​ന്ത്യ​ന്‍ ഭ​ര​ണ​ഘ​ട​ന ഉ​റ​പ്പു​ന​ല്‍​കു​ന്ന അ​ഭി​പ്രാ​യ​സ്വാ​ത​ന്ത്ര്യം സു​താ​ര്യ​മാ​യി​രി​ക്ക​ണം.

അ​ത് അ​വ്യ​ക്ത​ത​ക​ളാ​ല്‍ ത​ള​യ്ക്ക​പ്പെ​ട​രു​ത്. സെ​ന്‍​സ​ര്‍ ബോ​ര്‍​ഡ് നി​ര്‍​ദേ​ശി​ക്കു​ന്ന മാ​റ്റ​ങ്ങ​ള്‍​ക്ക് കൃ​ത്യ​മാ​യ നീ​തീ​ക​ര​ണം ന​ല്‍​ക​ണം. വ്യ​ക്ത​ത​യി​ല്ലാ​ത്ത ന​ട​പ​ടി​ക​ള്‍ സാ​മ്പ​ത്തി​ക ന​ഷ്ട​മു​ണ്ടാ​ക്കു​ക​യും പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് ക​ല​യി​ലു​ള്ള വി​ശ്വാ​സം ത​ക​ര്‍​ക്കു​ക​യും ചെ​യ്യു​മെ​ന്നും ക​മ​ല്‍​ഹാ​സ​ന്‍ പ​റ​ഞ്ഞു.

ച​ല​ച്ചി​ത്ര മേ​ഖ​ല​യി​ലെ എ​ല്ലാ​വ​രും ഈ ​വി​ഷ​യ​ത്തി​ല്‍ ഒ​ന്നി​ക്ക​ണ​മെ​ന്നും ഗൗ​ര​വ​ക​ര​മാ​യ ച​ര്‍​ച്ച​ക​ള്‍ ന​ട​ത്ത​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. നേ​ര​ത്തെ ചി​ത്ര​ത്തി​ന് യു/​എ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ന​ല്‍​കാ​ന്‍ സിം​ഗി​ള്‍ ബെ​ഞ്ച് ഉ​ത്ത​ര​വി​ട്ടി​രു​ന്നു. എ​ന്നാ​ല്‍ ഇ​തി​നെ​തി​രേ സെ​ന്‍​സ​ര്‍ ബോ​ര്‍​ഡ് ഡി​വി​ഷ​ന്‍ ബെ​ഞ്ചി​നെ സ​മീ​പി​ച്ചു. വെ​ള്ളി​യാ​ഴ്ച ന​ട​ന്ന വാ​ദ​ത്തി​ല്‍ സിം​ഗി​ള്‍ ബെ​ഞ്ച് ഉ​ത്ത​ര​വ് കോ​ട​തി സ്റ്റേ ​ചെ​യ്യു​ക​യും റി​ലീ​സ് ജ​നു​വ​രി 21-ലേ​ക്ക് നീ​ട്ടു​ക​യും ചെ​യ്തു.

വി​ജ​യ് ത​ന്‍റെ രാ​ഷ്ട്രീ​യ ജീ​വി​ത​ത്തി​ലേ​ക്ക് പൂ​ര്‍​ണ​മാ​യി പ്ര​വേ​ശി​ക്കു​ന്ന​തി​നു മു​മ്പു​ള്ള അ​വ​സാ​ന ചി​ത്ര​മാ​യ​തി​നാ​ല്‍ ആ​രാ​ധ​ക​ര്‍​ക്കി​ട​യി​ല്‍ ജ​ന​നാ​യ​ക​ന്‍ വ​ലി​യ ത​രം​ഗ​മാ​ണ് സൃ​ഷ്ടി​ച്ചി​രി​ക്കു​ന്ന​ത്. പൊ​ങ്ക​ല്‍ റി​ലീ​സ് ല​ക്ഷ്യ​മി​ട്ടി​രു​ന്ന ചി​ത്രം ത​ട​സ​പ്പെ​ട്ട​ത് ത​മി​ഴ് ച​ല​ച്ചി​ത്ര​മേ​ഖ​ല​യി​ലും വ​ലി​യ ച​ര്‍​ച്ച​യാ​ണ്.

Movies

ര​ജ​നി​കാ​ന്ത്-​ക​മ​ൽ​ഹാ​സ​ൻ ചി​ത്രം ത​ലൈ​വ​ർ 173; സം​വി​ധാ​യ​ക​നാ​യി സി​ബി ച​ക്ര​വ​ർ​ത്തി

ര​ജ​നി​കാ​ന്ത്-​ക​മ​ൽ​ഹാ​സ​ൻ ചി​ത്രം ത​ലൈ​വ​ർ 173- സി​ബി ച​ക്ര​വ​ർ​ത്തി​യു​ടെ സം​വി​ധാ​ന​ത്തി​ൽ ഒ​രു​ങ്ങും. നി​ര​വ​ധി അ​ഭ്യൂ​ഹ​ങ്ങ​ൾ​ക്കു​ശേ​ഷം ക​മ​ൽ​ഹാ​സ​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള രാ​ജ്ക​മ​ൽ ഫി​ലിം​സ് ആ​ണ് ഇ​ക്കാ​ര്യം ഔ​ദ്യോ​ഗി​ക​മാ​യി അ​റി​യി​ച്ച​ത്.

46 വ​ർ​ഷ​ത്തി​നു​ശേ​ഷം ര​ജ​നി​കാ​ന്തും ക​മ​ൽ​ഹാ​സ​നും ഒ​ന്നി​ക്കു​ന്ന ചി​ത്ര​മാ​ണി​ത്. ഇ​ന്ത്യ​ൻ ച​ല​ച്ചി​ത്ര​ലോ​ക​വും ആ​രാ​ധ​ക​രും ആ​കാം​ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ചി​ത്ര​മാ​ണ് ത​ലൈ​വ​ർ 173. ദു​ബാ​യി​ൽ ചി​ത്രം പ്ര​ഖ്യാ​പി​ച്ച ദി​വ​സം മു​ത​ൽ ആ​രാ​യി​രി​ക്കും ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​യ​ക​നെ​ന്ന് ആ​രാ​ധ​ക​ർ ഉ​റ്റു​നോ​ക്കി​യി​രു​ന്നു.

സു​ന്ദ​ർ സി ​ആ​യി​രി​ക്കും സം​വി​ധാ​യ​ക​നെ​ന്നാ​ണ് ആ​ദ്യം പു​റ​ത്തു​വ​ന്ന വാ​ർ​ത്ത. സു​ന്ദ​ർ സി ​പ്രോ​ജ​ക്ടി​ന്‍റെ ഭാ​ഗ​മാ​യി വ​ന്നെ​ങ്കി​ലും പ്ര​രാം​ഘ​ട്ട​ത്തി​ൽ​ത്ത​ന്നെ പി​ന്മാ​റു​ക​യാ​യി​രു​ന്നു. ത​ന്‍റെ പി​ന്മാ​റ്റ​ത്തെ​ക്കു​റി​ച്ച് വി​കാ​ര​നി​ർ​ഭ​ര​മാ​യ കു​റി​പ്പും സു​ന്ദ​ർ സോ​ഷ്യ​ൽ മീ​ഡി​യ അ​ക്കൗ​ണ്ടി​ൽ പ​ങ്കു​വ​ച്ചി​രു​ന്നു.

സു​ന്ദ​റി​ന്‍റെ പി​ന്മാ​റ്റ​ത്തെ​ത്തു​ട​ർ​ന്ന് നി​ര​വ​ധി​പ്പേ​രു​ക​ൾ ഉ​യ​ർ​ന്നു​വ​ന്നെ​ങ്കി​ലും ആ​രെ​യും തീ​രു​മാ​നി​ച്ചി​രു​ന്നി​ല്ല. ഒ​രു​ഘ​ട്ട​ത്തി​ൽ ധ​നു​ഷ് ആ‍​യി​രി​ക്കും സം​വി​ധാ​യ​ക​ൻ എ​ന്ന് റി​പ്പോ​ർ​ട്ടു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ, ഇ​ക്കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മു​ണ്ടാ​യി​ല്ല.

യു​വ​നി​ര​യി​ലെ ശ്ര​ദ്ധേ​യ​രാ​യ രാം​കു​മാ​ർ ബാ​ല​കൃ​ഷ്ണ​ൻ, നി​തി​ല​ൻ സ്വാ​മി​നാ​ഥ​ൻ, പ്ര​ദീ​പ് രം​ഗ​നാ​ഥ​ൻ എ​ന്നി​വ​രു​ടെ പേ​രു​ക​ളും ഉ​യ​ർ​ന്നു​വ​ന്നി​രു​ന്നു. ഇ​തി​നി​ടെ​യി​ലാ​ണ് ക​മ​ൽ​ഹാ​സ​ന്‍റെ നി​ർ​മാ​ണ​ക്ക​മ്പ​നി രാ​ജ്ക​മ​ൽ ഫി​ലിം​സ് ത​ലൈ​വ​ർ 173-ന്‍റെ സം​വി​ധാ​യ​ക​നെ പ്ര​ഖ്യാ​പി​ക്കു​ന്ന​ത്.

2022ൽ ​പു​റ​ത്ത​റി​ങ്ങി​യ ഡോ​ൺ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ സി​ബി ച​ക്ര​വ​ർ​ത്തി​യാ​ണ് ഇ​നി ത​ലൈ​വ​രു​ടെ തേ​രി​ന്‍റെ സാ​ര​ഥി. സി​ബി​യു​ടെ ഇ​തി​നു മു​മ്പു​ള്ള ചി​ത്രം ഡോ​ൺ വ​മ്പ​ൻ ഹി​റ്റ് ആ​യി​രു​ന്നു.

ഓ​രോ കു​ടും​ബ​ത്തി​നും ഒ​രു നാ​യ​ക​നു​ണ്ട്... എ​ന്ന കു​റി​പ്പോ​ടെ​യാ​ണ് ത​ങ്ങ​ളു​ടെ ഔ​ദ്യോ​ഗി​ക സോ​ഷ്യ​ൽ മീ​ഡി​യ അ​ക്കൗ​ണ്ടി​ൽ സം​വി​ധാ​യ​ക​നെ പ്ര​ഖ്യാ​പി​ച്ചു​ള്ള പോ​സ്റ്റ​ർ രാ​ജ്ക​മ​ൽ ഫി​ലിം​സ് പ​ങ്കു​വ​ച്ച​ത്. പ്ര​ഖ്യാ​പ​നം ആ​ഘോ​ഷ​ത്തോ​ടെ​യാ​ണ് ആ​രാ​ധ​ക​ർ ഏ​റ്റെ​ടു​ത​ത​ത്.

ത​ലൈ​വ​ർ 173-ന്‍റെ സം​ഗീ​തം അ​നി​രു​ദ്ധ് ര​വി​ച​ന്ദ​ർ നി​ർ​വ​ഹി​ക്കും. റെ​ഡ് ജ​യ​ന്‍റ് മൂ​വീ​സ് ആ​ണ് ചി​ത്രം പ്ര​ദ​ർ​ശ​ന​ത്തി​ന് എ​ത്തി​ക്കു​ന്ന​ത്. ക​മ​ൽ ഹാ​സ​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള രാ​ജ് ക​മ​ൽ ഫി​ലിം​സ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ 44 വ​ർ​ഷം പി​ന്നി​ടു​ക​യാ​ണ്. ആ​ർ മ​ഹേ​ന്ദ്ര​നൊ​പ്പം ചേ​ർ​ന്നാ​ണ് ക​മ​ൽ ഹാ​സ​ൻ ചി​ത്ര​ത്തി​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കു​ന്ന​ത്. ആ​ദ്യ​മാ​യാ​ണ് ക​മ​ൽ ഹാ​സ​ൻ നി​ർ​മി​ക്കു​ന്ന ചി​ത്ര​ത്തി​ൽ ര​ജ​നി​കാ​ന്ത് നാ​യ​ക​നാ​കു​ന്ന​ത്.

National

സ്വ​ത​ന്ത്ര സി​നി​മ​ക​ൾ​ക്ക് തി​യ​റ്റ​റിൽ ഇ​ടം​ ല​ഭി​ക്കു​ന്നി​ല്ല: ക​മ​ൽ​ഹാ​സ​ൻ

പ​​​​നാ​​​​ജി: സ്വ​​​​ത​​​​ന്ത്ര സി​​​​നി​​​​മ​​​​ക​​​​ൾ​​​​ക്ക് തി​​​​യ​​​​റ്റ​​​​റു​​​​ക​​​​ളി​​​​ൽ ഇ​​​​ടം​​​​ല​​​​ഭി​​​​ക്കു​​​​ന്നി​​​​ല്ലെ​​​​ന്ന് ന​​​​ട​​​​ൻ ക​​​​മ​​​​ൽ​​​​ഹാ​​​​സ​​​​ൻ.

ഗോ​​​​വ രാ​​​​ജ്യാ​​​​ന്ത​​​​ര ച​​​​ല​​​​ച്ചി​​​​ത്ര​​​​മേ​​​​ള​​​​യി​​​​ൽ ത​​​​ന്‍റെ സി​​​​നി​​​​മ ‘അ​​​​മ​​​​ര​​​​’ന്‍റെ പ്ര​​​​ദ​​​​ർ​​​​ശ​​​​ന​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് എ​​​​ത്തി​​​​യ അ​​​​ദ്ദേ​​​​ഹം മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളോ​​​​ടു സം​​​​സാ​​​​രി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

സ്വ​​​​ത​​​​ന്ത്ര സി​​​​നി​​​​മ സ്വ​​​​ത​​​​ന്ത്ര​​​​മാ​​​​ണ്, വാ​​​​ണി​​​​ജ്യ​​​​സി​​​​നി​​​​മ​​​​യു​​​​ടെ ഇ​​​​ട​​​​ത്തി​​​​ലേ​​​​ക്ക് അ​​​​തി​​​​നെ കൊ​​​​ണ്ടു​​​​വ​​​​ര​​​​രു​​​​ത്- അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു.

ക​​​​മ​​​​ൽ​​​​ഹാ​​​​സ​​​​നോ​​​​ടൊ​​​​പ്പം ചി​​​​ത്ര​​​​ത്തി​​​​ലെ പ്ര​​​​ധാ​​​​ന താ​​​​ര​​​​ങ്ങ​​​​ളാ​​​​യ ശി​​​​വ​​​​കാ​​​​ർ​​​​ത്തി​​​​കേ​​​​യ​​​​നും സാ​​​​യ് പ​​​​ല്ല​​​​വി​​​​യു​​​​മു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു.

Movies

ര​ജ​നി-​ക​മ​ല്‍ ചി​ത്ര​ത്തി​ല്‍​നി​ന്നു സം​വി​ധാ​യ​ക​ന്‍ സു​ന്ദ​ര്‍ സി. ​പി​ന്മാ​റി; കാ​ര​ണം...

ലോ​ക​സി​നി​മ​യി​ലെ ഇ​തി​ഹാ​സ​താ​ര​ങ്ങ​ളാ​യ ര​ജ​നി​കാ​ന്തും ക​മ​ല്‍​ഹാ​സ​നും വീ​ണ്ടും ഒ​ന്നി​ക്കു​ന്നു! ലോ​ക​മെ​മ്പാ​ടു​മു​ള്ള ആ​രാ​ധ​ക​രും ച​ല​ച്ചി​ത്ര​ലോ​ക​വും ആ​കാം​ഷ​യോ​ടെ​യാ​ണ് ആ ​പ്ര​ഖ്യാ​പ​നം ഏ​റ്റെ​ടു​ത്ത​ത്. ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​യ​ക​ന്‍ ആ​രാ​കു​മെ​ന്നാ​യി​രു​ന്നു ഏ​വ​രും ഉ​റ്റു​നോ​ക്കി​യ​ത്.

ര​ജ​നി​കാ​ന്തി​ന്‍റെ അ​വ​സാ​നം പു​റ​ത്തി​റ​ങ്ങി​യ കൂ​ലി എ​ന്ന ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​യ​ക​ന്‍ ലോ​കേ​ഷ് ക​ന​ക​രാ​ജി​ന്‍റെ പേ​രാ​ണ് ആ​ദ്യം ഉ​യ​ര്‍​ന്നു​കേ​ട്ട​ത്. പി​ന്നീ​ട്, പ​ല​രു​ടെ​യും പേ​രു​ക​ള്‍ ഉ​യ​ര്‍​ന്നു​വ​ന്നെ​ങ്കി​ലും ഹി​റ്റ് സം​വി​ധാ​യ​ക​ന്‍ സു​ന്ദ​ര്‍ സി-​യി​ലേ​ക്കു പ്രോ​ജ​ക്ട് എ​ത്തു​ക​യാ​യി​രു​ന്നു. വാ​ര്‍​ത്ത പ്ര​ച​രി​ച്ച​തോ​ടെ, ആ​രാ​ധ​ക​രും ആ​ഘോ​ഷ​ത്തി​ലാ​യി.

എ​ന്നാ​ല്‍, പ്രീ ​പ്രൊ​ഡ​ക്ഷ​ന്‍ ജോ​ലി​ക​ള്‍ പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ടെ ചി​ത്ര​ത്തെ​ക്കു​റി​ച്ചു​ള്ള പു​തി​യ വാ​ര്‍​ത്ത ആ​രാ​ധ​ക​രെ ഞെ​ട്ടി​ക്കു​ന്ന​താ​യി. സു​ന്ദ​ര്‍ പ്രോ​ജ​ക്ടി​ല്‍​നി​ന്നു പി​ന്മാ​റി! സം​വി​ധാ​യ​ക​ന്‍റെ ഭാ​ര്യ​യും സൂ​പ്പ​ര്‍​താ​ര​വു​മാ​യ ഖു​ഷ്ബു ആ​ണ് ഇ​ക്കാ​ര്യം ത​ന്‍റെ സോ​ഷ്യ​ല്‍ മീ​ഡി​യ അ​ക്കൗ​ണ്ടി​ല്‍ ഔ​ദ്യോ​ഗി​ക​മാ​യി പ​ങ്കു​വ​ച്ച​ത്. എ​ന്നാ​ല്‍, മ​ണി​ക്കൂ​റു​ക​ള്‍​ക്കു​ള്ളി​ല്‍ ഖു​ഷ്ബു പോ​സ്റ്റ് പി​ന്‍​വ​ലി​ക്കു​ക​യും ചെ​യ്തു. പി​ന്നീ​ട്, സു​ന്ദ​ര്‍ സി ​ത​ന്നെ നേ​രി​ട്ട് എ​ത്തു​ക​യും പി​ന്മാ​റു​ന്ന തീ​രു​മാ​നം ത​ന്നെ നേ​രി​ട്ട് അ​റി​യി​ക്കു​ക​യു​മാ​യി​രു​ന്നു.

ഹൃ​ദ​യ​വേ​ദ​ന​യോ​ടെ

'ഹൃ​ദ​യ​വേ​ദ​ന​യോ​ടെ​യാ​ണ് ഞാ​ന്‍ ചി​ല പ്ര​ധാ​ന കാ​ര്യ​ങ്ങ​ള്‍ നി​ങ്ങ​ളു​മാ​യി പ​ങ്കി​ടു​ന്ന​ത്. അ​പ്ര​തീ​ക്ഷി​ത​വും ഒ​ഴി​വാ​ക്കാ​നാ​വാ​ത്ത​തു​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ള്‍ കാ​ര​ണം, അ​ഭി​മാ​ന​ക​ര​മാ​യ പ്രോ​ജ​ക്റ്റ് ത​ലൈ​വ​ര്‍ 173ല്‍​നി​ന്ന് പി​ന്മാ​റാ​ന്‍ ഞാ​ന്‍ തീ​രു​മാ​നി​ച്ചു. അ​ത് എ​ന്ന സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ബു​ദ്ധി​മു​ട്ടു​ള്ള തീ​രു​മാ​ന​മാ​യി​രു​ന്നു' സു​ന്ദ​ര്‍ സി ​സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ കു​റി​ച്ചു.

'ജീ​വി​ത​ത്തി​ല്‍, സ്വ​പ്ന​ങ്ങ​ളി​ല്‍​നി​ന്നു വ്യ​തി​ച​ലി​ച്ചാ​ലും, ന​മു​ക്കു വേ​ണ്ടി ഒ​രു​ക്കി​യ പാ​ത പി​ന്തു​ട​രേ​ണ്ട​തു​ണ്ട്. ഈ ​ര​ണ്ട് ഐ​ക്ക​ണു​ക​ളു​മാ​യു​ള്ള എ​ന്‍റെ ബ​ന്ധം വ​ള​രെ പ​ഴ​ക്ക​മു​ള്ള​താ​ണ്. അ​വ​ര്‍ എ​ക്കാ​ല​വും എ​ന്‍റെ പ്രി​യ​പ്പെ​ട്ട താ​ര​ങ്ങ​ളാ​ണ്. ക​ഴി​ഞ്ഞ കു​റ​ച്ച് ദി​വ​സ​ങ്ങ​ളാ​യി ഞ​ങ്ങ​ള്‍ പ​ങ്കി​ട്ട നി​മി​ഷ​ങ്ങ​ള്‍ ഞാ​ന്‍ എ​ന്നെ​ന്നേ​ക്കു​മാ​യി വി​ല​മ​തി​ക്കും. അ​വ​ര്‍ എ​ന്നെ വി​ല​മ​തി​ക്കാ​നാ​വാ​ത്ത പാ​ഠ​ങ്ങ​ള്‍ പ​ഠി​പ്പി​ച്ചു. ഞാ​ന്‍ മു​ന്നോ​ട്ട് പോ​കു​മ്പോ​ള്‍ അ​വ​രു​ടെ പ്ര​ചോ​ദ​ന​വും അ​റി​വും തേ​ടു​ന്ന​ത് തു​ട​രും... എ​ന്‍റെ ആ​ത്മാ​ര്‍​ഥ​മാ​യ ക്ഷ​മാ​പ​ണം സ്വീ​ക​രി​ക്കു​ക...' സു​ന്ദ​ര്‍ സി ​കൂ​ട്ടി​ച്ചേ​ര്‍​ത്തു.

'നി​ങ്ങ​ളു​ടെ അ​ച​ഞ്ച​ല​മാ​യ പി​ന്തു​ണ​യ്ക്കും മ​ന​സി​ലാ​ക്ക​ലി​നും ന​ന്ദി. അ​ത് എ​നി​ക്ക് ഒ​രു ലോ​കം പോ​ലെ​യാ​ണ്. നി​ങ്ങ​ളോ​ടൊ​പ്പ​മു​ള്ള കൂ​ടു​ത​ല്‍ ഓ​ര്‍​മ​ക​ള്‍ സൃ​ഷ്ടി​ക്കാ​ന്‍ ഞാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്നു...' എ​ന്നു പ​റ​ഞ്ഞാ​ണ് സു​ന്ദ​ര്‍ സി ​കു​റി​പ്പ് അ​വ​സാ​നി​പ്പി​ക്കു​ന്ന​ത്. അ​തേ​സ​മ​യം, പ്രോ​ജ​ക്ടി​നെ​ക്കു​റി​ച്ചു സൂ​പ്പ​ർ താ​ര​ങ്ങ​ളു​മാ​യു​ള്ള ചി​ല അ​ഭി​പ്രാ​യ വ്യ​ത്യാ​സ​ങ്ങ​ളാ​ണ് പി​ൻ​മാ​റ്റ​ത്തി​നു കാ​ര​ണ​മെ​ന്നാ​ണ് അ​ഭ്യൂ​ഹം പ​ര​ക്കു​ന്ന​ത്. 

കൂ​ലി എ​ന്ന ചി​ത്ര​ത്തി​ന്‍റെ റി​ലീ​സി​ന് മു​മ്പു ത​ന്നെ ര​ജ​നി​കാ​ന്തും ക​മ​ലും ത​ങ്ങ​ള്‍ ഒ​ന്നി​ച്ചു​ള്ള പ്രോ​ജ​ക്ടി​നെ​ക്കു​റി​ച്ചു തു​റ​ന്നു​പ​റ​ഞ്ഞി​രു​ന്നു. മ​ണി​ര​ത്‌​ന​ത്തി​ന്‍റെ ത​ഗ് ലൈ​ഫി​ലാ​ണ് ക​മ​ല്‍ അ​വ​സാ​ന​മാ​യി അ​ഭി​ന​യി​ച്ച​ത്. ഇ​പ്പോ​ള്‍ പു​തി​യ സി​നി​മ​യു​ടെ തി​ര​ക്കു​ക​ളി​ലു​മാ​ണ്.
ചി​ത്രം ആ​രു സം​വി​ധാ​നം ചെ​യ്യു​മെ​ന്ന​തി​നെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ള്‍ ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല.

Movies

ക​മ​ൽ​ഹാ​സ​ൻ - ര​ജ​നി​കാ​ന്ത് ചി​ത്ര​ത്തി​ൽ നി​ന്ന് പി​ന്മാ​റി സു​ന്ദ​ർ സി?

ര​ജ​നി​കാ​ന്തും ക​മ​ൽ​ഹാ​സ​നും ഒ​ന്നി​ക്കു​ന്ന ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​തി​ൽ നി​ന്നും പി​ൻ​മാ​റി ന​ടി ഖു​ശ്ബു​വി​ന്‍റെ ഭ​ർ​ത്താ​വ് സു‌​ന്ദ​ർ സി. ​ഖു​ശ്ബു​വി​ന്‍റെ ഔ​ദ്യോ​ഗി​ക പേ​ജി​ൽ പ​ങ്കു​വ​ച്ച പ്ര​സ്താ​വ​ന​യി​ലാ​ണ് ഇ​ത് വ്യ​ക്ത​മാ​ക്കി​യ​തെ​ങ്കി​ലും പി​ന്നാ​ലെ ഈ ​കു​റി​പ്പ് നീ​ക്കം ചെ​യ്തു.

അ​തേ​സ​മ​യം, സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​സ്താ​വ​ന വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്നു​ണ്ട്. ക​മ​ൽ​ഹാ​സ​നും ര​ജ​നി​കാ​ന്തും ഒ​ന്നി​ക്കു​ന്ന സി​നി​മ സു​ന്ദ​ർ സി​യാ​ണ് സം​വി​ധാ​നം ചെ​യ്യു​ന്ന​തെ​ന്ന് അ​ടു​ത്തി​ടെ​യാ​ണ് ക​മ​ൽ​ഹാ​സ​ൻ ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ച്ച​ത്.

ചി​ത്ര​ത്തി​ന്‍റെ പൂ​ജ ക​ഴി​ഞ്ഞ​ദി​വ​സം രാ​ജ്ക​മ​ൽ ഓ​ഫീ​സി​ൽ​വ​ച്ച് ന​ട​ന്നി​രു​ന്നു. ഇ​തി​ന്‍റെ ചി​ത്ര​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി​രു​ന്നു.

‘എ​ന്‍റെ പ്രി​യ​പ്പെ​ട്ട ആ​രാ​ധ​ക​ർ​ക്കും അ​ഭ്യു​ദ​യ​കാം​ക്ഷി​ക​ൾ​ക്കും ഒ​രു ഹൃ​ദ​യം​ഗ​മ​മാ​യ കു​റി​പ്പ്. ഹൃ​ദ​യ വേ​ദ​നോ​ടെ​യാ​ണ് ചി​ല പ്ര​ധാ​ന​പ്പെ​ട്ട വാ​ർ​ത്ത​ക​ൾ നി​ങ്ങ​ളു​മാ​യി പ​ങ്കു​വ​യ്ക്കു​ന്ന​ത്.

അ​പ്ര​തീ​ക്ഷി​ത​വും ഒ​ഴി​വാ​ക്കാ​നാ​വാ​ത്ത​തു​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ൾ കാ​ര​ണം ഇ​തി​ഹാ​സ താ​ര​ങ്ങ​ളാ​യ ര​ജ​നി​കാ​ന്തും ക​മ​ൽ​ഹാ​സ​നും ഒ​ന്നി​ക്കു​ന്ന ത​ലൈ​വ​ർ173 എ​ന്ന പ്രൊ​ജ​ക്റ്റി​ൽ നി​ന്ന് പി​ന്മാ​റാ​ൻ ഞാ​ൻ തീ​രു​മാ​നി​ച്ചു.

ജീ​വി​ത​ത്തി​ൽ, ന​മ്മു​ടെ സ്വ​പ്ന​ങ്ങ​ളി​ൽ നി​ന്ന് വ്യ​തി​ച​ലി​ച്ചാ​ലും, ന​മു​ക്ക് വേ​ണ്ടി നി​ശ്ച​യി​ച്ച പാ​ത പി​ന്തു​ട​രേ​ണ്ടി​വ​രു​ന്ന നി​മി​ഷ​ങ്ങ​ളു​ണ്ട്. ഈ ​ര​ണ്ട് താ​ര​ങ്ങ​ളു​മാ​യു​ള്ള എ​ന്‍റെ ബ​ന്ധം വ​ള​രെ പ​ഴ​ക്ക​മു​ള്ള​താ​ണ്. ആ ​ബ​ന്ധം എ​പ്പോ​ഴും ഞാ​ൻ നി​ല​നി​ർ​ത്തും.

ക​ഴി​ഞ്ഞ കു​റ​ച്ച് ദി​വ​സ​ങ്ങ​ളി​ൽ ഞ​ങ്ങ​ൾ പ​ങ്കി​ട്ട നി​മി​ഷ​ങ്ങ​ൾ ഞാ​ൻ എ​ന്നെ​ന്നേ​ക്കു​മാ​യി വി​ല​മ​തി​ക്കും. അ​വ​ർ എ​ന്നെ വി​ല​മ​തി​ക്കാ​നാ​വാ​ത്ത പാ​ഠ​ങ്ങ​ൾ പ​ഠി​പ്പി​ച്ചു, ഞാ​ൻ മു​ന്നോ​ട്ട് പോ​കു​മ്പോ​ൾ അ​വ​രു​ടെ പ്ര​ചോ​ദ​ന​വും അ​റി​വും തേ​ടു​ന്ന​ത് തു​ട​രും.

ഈ ​സി​നി​മ​യി​ൽ നി​ന്ന് ഞാ​ൻ മാ​റി​നി​ൽ​ക്കു​ക​യാ​ണെ​ങ്കി​ലും അ​വ​രു​ടെ മാ​ർ​ഗ​നി​ർ​ദേ​ശം ഞാ​ൻ തു​ട​ർ​ന്നും തേ​ടും. ഈ ​മ​ഹ​ത്താ​യ പ്രോ​ജ​ക്ടി​ന് എ​ന്നെ പ​രി​ഗ​ണി​ച്ച​തി​ന് എ​ന്‍റെ ഹൃ​ദ​യ​ത്തി​ന്‍റെ അ​ടി​ത്ത​ട്ടി​ൽ നി​ന്ന് ഞാ​ൻ ഇ​രു​വ​ർ​ക്കും ന​ന്ദി പ​റ​യു​ന്നു.

ഈ ​സി​നി​മ​യെ ആ​കാം​ക്ഷ​യോ​ടെ പ്ര​തീ​ക്ഷി​ച്ചി​രു​ന്ന​വ​രെ ഈ ​വാ​ർ​ത്ത നി​രാ​ശ​രാ​ക്കി​യി​ട്ടു​ണ്ടെ​ങ്കി​ൽ ദ​യ​വാ​യി എ​ന്‍റെ ആ​ത്മാ​ർ​ത്ഥ​മാ​യ ക്ഷ​മാ​പ​ണം സ്വീ​ക​രി​ക്കു​ക. നി​ങ്ങ​ളു​ടെ ആ​വേ​ശം നി​ല​നി​ർ​ത്തു​ന്ന വി​നോ​ദം തു​ട​ർ​ന്നും നി​ങ്ങ​ൾ​ക്ക് ന​ൽ​കു​മെ​ന്ന് ഞാ​ൻ വാ​ഗ്ദാ​നം ചെ​യ്യു​ന്നു. നി​ങ്ങ​ളു​ടെ അ​ച​ഞ്ച​ല​മാ​യ പി​ന്തു​ണ​യ്ക്കും മ​ന​സി​ലാ​ക്ക​ലി​നും ന​ന്ദി.’

‘ത​ലൈ​വ​ർ 173’ എ​ന്ന് താ​ൽ​ക്കാ​ലി​ക​മാ​യി പേ​രി​ട്ടി​രി​ക്കു​ന്ന ചി​ത്രം 2027 പൊ​ങ്ക​ലി​നാ​യി​രി​ക്കും തി​യ​റ്റ​റു​ക​ളി​ലെ​ത്തു​ക എ​ന്ന് ക​മ​ൽ​ഹാ​സ​ൻ പ​റ​ഞ്ഞി​രു​ന്നു. ക​മ​ൽ​ഹാ​സ​ന്‍റെ രാ​ജ് ക​മ​ൽ ഫി​ലിം​സ് ഇ​ന്‍റ​ർ​നാ​ഷ​ണ​ലും റെ​ഡ് ജ​യ​ന്‍റും ചേ​ർ​ന്നാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

Kerala

അ​തി​ദാ​രി​ദ്ര്യ​മു​ക്ത പ്ര​ഖ്യാ​പ​ന​ത്തി​ല്‍ മോ​ഹ​ന്‍​ലാ​ലും ക​മ​ല്‍​ഹാ​സ​നും പ​ങ്കെ​ടു​ക്കി​ല്ല

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തെ അ​തി​ദാ​രി​ദ്ര്യ​മു​ക്ത സം​സ്ഥാ​ന​മാ​യി പ്ര​ഖ്യാ​പി​ക്കു​ന്ന ച​ട​ങ്ങി​ല്‍ രാ​ജ്യ​സ​ഭാം​ഗ​വും ന​ട​നു​മാ​യ ക​മ​ല്‍​ഹാ​സ​നും ന​ട​ന്‍ മോ​ഹ​ന്‍​ലാ​ലും പ​ങ്കെ​ടു​ക്കി​ല്ല. വ്യ​ക്തി​പ​ര​മാ​യ അ​സൗ​ക​ര്യ​ങ്ങ​ളെ​ത്തു​ട​ര്‍​ന്ന് പ​ങ്കെ​ടു​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്ന് ഇ​രു​വ​രും സ​ര്‍​ക്കാ​രി​നെ അ​റി​യി​ച്ചു.

അ​തേ​സ​മ​യം ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ക്കാ​നാ​യി ന​ട​ന്‍ മ​മ്മൂ​ട്ടി തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി. തി​രു​വ​ന​ന്ത​പു​രം സെ​ന്‍​ട്ര​ല്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ക്കു​ന്ന പ്ര​ഖ്യാ​പ​ന​ത്തി​ല്‍ മോ​ഹ​ന്‍​ലാ​ല്‍, മ​മ്മൂ​ട്ടി, ക​മ​ല്‍​ഹാ​സ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കു​മെ​ന്ന് സ​ര്‍​ക്കാ​ര്‍ നേ​ര​ത്തെ അ​റി​യി​ച്ചി​രു​ന്നു.

മൂ​ന്നു പേ​രു​ടെ​യും പേ​രു​കൾ ഉ​ള്‍​പ്പെ​ടു​ത്തി ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ളി​ല്‍ ഉ​ള്‍​പ്പെ​ടെ പ​ര​സ്യ​വും സ​ര്‍​ക്കാ​ര്‍ ന​ല്‍​കി​യി​രു​ന്നു. പ​രി​പാ​ടി​ക്ക് തൊ​ട്ടു​മു​മ്പാ​ണ് ഇ​രു​വ​രും പ​ങ്കെ​ടു​ക്കി​ല്ലെ​ന്ന വി​വ​രം പു​റ​ത്തു​വ​ന്ന​ത് 

പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി​യ മ​മ്മൂ​ട്ടി​യെ മ​ന്ത്രി വി. ​ശി​വ​ന്‍​കു​ട്ടി വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി സ്വീ​ക​രി​ച്ചു. അ​തി​ദ​രി​ദ്ര​രി​ല്ലാ​ത്ത സം​സ്ഥാ​ന​മെ​ന്ന പ്ര​ഖ്യാ​പ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട മാ​ധ്യ​മ​ങ്ങ​ളു​ടെ ചോ​ദ്യ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കാ​ന്‍ മ​മ്മൂ​ട്ടി ത​യാ​റാ​യി​രു​ന്നി​ല്ല.

 

National

ക​രൂ​ർ ദു​ര​ന്ത​മേ​ഖ​ല സ​ന്ദ​ർ​ശി​ച്ച് ന​ട​ൻ ക​മ​ൽ​ഹാ​സ​ൻ

ചെ​ന്നൈ: ക​രൂ​ർ ദു​ര​ന്ത​മേ​ഖ​ല സ​ന്ദ​ർ​ശി​ച്ച് ന​ട​നും മ​ക്ക​ൾ നീ​തി മ​യ്യം നേ​താ​വു​മാ​യ ക​മ​ൽ​ഹാ​സ​ൻ. അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​വ​രു​ടെ ബ​ന്ധു​ക്ക​ളെ​യും അ​ദ്ദേ​ഹം സ​ന്ദ​ർ​ശി​ച്ചു.

"ക​രൂ​ർ ദു​ര​ന്ത​ത്തി​ലെ ഇ​ര​ക​ൾ​ക്ക് അ​നു​ശോ​ച​നം അ​റി​യി​ക്കാ​നാ​ണ് ഞാ​ൻ വ​ന്ന​ത്. ഈ ​ദു​ര​ന്ത​ത്തെ സം​ഖ്യ​ക​ളാ​യി കാ​ണ​രു​ത്. അ​വ​രെ അ​മ്മ​മാ​രാ​യും സ​ഹോ​ദ​രി​മാ​രാ​യും പ്രാ​യ​മാ​യ​വ​രാ​യും കാ​ണു​ക. അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. വി​ഷ​യം കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലാ​ണ്, ഇ​പ്പോ​ൾ അ​തി​നെ​ക്കു​റി​ച്ച് അ​ഭി​പ്രാ​യം പ​റ​യു​ന്ന​ത് ശ​രി​യ​ല്ല," രാ​ജ്യ​സ​ഭാ എം​പി കൂ​ടി​യാ​യ ക​മ​ൽ ഹാ​സ​ൻ പ​റ​ഞ്ഞു.

"ഈ ​വി​ഷ​യ​ത്തി​ൽ പ​ക്ഷം പി​ടി​ക്ക​രു​ത്. പ​ക്ഷം പി​ടി​ക്ക​ണ​മെ​ങ്കി​ൽ, ന​മു​ക്ക് ജ​ന​ങ്ങ​ളു​ടെ പ​ക്ഷം പി​ടി​ക്കാം. സം​ഭ​വ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി എം.​കെ. സ്റ്റാ​ലി​ൻ മാ​തൃ​കാ​പ​ര​മാ​യ നേ​തൃ​ത്വ ഗു​ണ​ങ്ങ​ൾ പ്ര​ക​ടി​പ്പി​ച്ചു.​അ​തി​ന് ന​മ്മ​ൾ അ​ദ്ദേ​ഹ​ത്തോ​ട് ന​ന്ദി പ​റ​യ​ണം'-​ക​മ​ൽ​ഹാ​സ​ൻ പ​റ​ഞ്ഞു.

Movies

ത​ല​മു​റ​ക​ളെ പ്ര​ചോ​ദി​പ്പി​ക്കു​ന്ന ലാ​ലേ​ട്ട​ൻ, സ​ന്തോ​ഷം മാ​ത്രം; മോ​ഹ​ൻ​ലാ​ലി​നെ അ​ഭി​ന​ന്ദി​ച്ച് ക​മ​ൽ​ഹാ​സ​ൻ

ദാ​ദാ സാ​ഹി​ബ് ഫാ​ൽ​ക്കെ പു​ര​സ്കാ​രം നേ​ടി​യ മോ​ഹ​ൻ​ലാ​ലി​നെ അ​ഭി​ന​ന്ദി​ച്ച് ഉ​ല​ക​നാ​യ​ക​ൻ ക​മ​ൽ​ഹാ​സ​ൻ. മോ​ഹ​ൻ​ലാ​ലി​നെ ലാ​ലേ​ട്ട​ൻ എ​ന്ന് അ​ഭി​സം​ബോ​ധ​ന ചെ​യ്ത ക​മ​ൽ​ഹാ​സ​ൻ അ​ദ്ദേ​ഹം ത​ല​മു​റ​ക​ളെ പ്ര​ചോ​ദി​പ്പി​ക്കു​ന്ന യ​ഥാ​ർ​ത്ഥ ക​ലാ​കാ​ര​നാ​ണെ​ന്നും കു​റി​ച്ചു.

‘എ​ന്‍റെ പ്രി​യ സു​ഹൃ​ത്ത് ലാ​ലേ​ട്ട​നെ ദാ​ദാ സാ​ഹി​ബ് ഫാ​ൽ​ക്കെ അ​വാ​ർ​ഡ് ന​ൽ​കി ആ​ദ​രി​ച്ച​ത് കാ​ണു​ന്ന​തി​ൽ സ​ന്തോ​ഷ​മു​ണ്ട്. ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ളെ സ്പ​ർ​ശി​ച്ച ത​ല​മു​റ​ക​ളെ പ്ര​ചോ​ദി​പ്പി​ക്കു​ന്ന ഒ​രു യ​ഥാ​ർ​ഥ ക​ലാ​കാ​ര​നാ​ണ് അ​ദ്ദേ​ഹം. തി​ക​ച്ചും അ​ർ​ഹ​മാ​യ അം​ഗീ​കാ​ര​മാ​ണ് അ​ദ്ദേ​ഹ​ത്തി​ന് ല​ഭി​ച്ചി​രി​ക്കു​ന്ന​ത്.’‌ ക​മ​ൽ​ഹാ​സ​ന്‍റെ വാ​ക്കു​ക​ൾ.

ചൊ​വ്വാ​ഴ്ച ഡ​ൽ​ഹി​യി​ലെ വി​ജ്ഞാ​ൻ ഭ​വ​നി​ൽ ന​ട​ന്ന ച​ട​ങ്ങി​ലാ​ണ് മോ​ഹ​ൻ​ലാ​ൽ രാ​ഷ്ട്ര​പ​തി​യി​ൽ നി​ന്ന് പു​ര​സ്കാ​രം ഏ​റ്റു​വാ​ങ്ങി​യ​ത്.

മി​ക​ച്ച സ​ഹ​ന​ടി​ക്കു​ള്ള പു​ര​സ്കാ​രം ന​ടി ഉ​ർ​വ​ശി​യും മി​ക​ച്ച സ​ഹ​ന​ട​നു​ള്ള പു​ര​സ്കാ​രം വി​ജ​യ​രാ​ഘ​വ​നും രാ​ഷ്ട്ര​പ​തി​യി​ൽ നി​ന്ന് സ്വീ​ക​രി​ച്ചു.

National

റാ​ലി​ക​ളി​ലെ ആ​ൾ​ക്കൂ​ട്ടം വോ​ട്ടാ​യി മാ​റ​ണ​മെ​ന്നി​ല്ലെ​ന്ന് ക​മ​ൽ​ഹാ​സ​ൻ

 

 

ചെ​ന്നൈ: ഒ​രു നേ​താ​വി​ന് ആ​ൾ​ക്കൂ​ട്ട​ത്തെ ആ​ക​ർ​ഷി​ക്കാ​ൻ ക​ഴി​ഞ്ഞാ​ലും ആ ​പി​ന്തു​ണ വോ​ട്ടാ​യി മാ​റ​ണ​മെ​ന്ന് നി​ർ​ബ​ന്ധ​മി​ല്ലെ​ന്ന് മ​ക്ക​ൾ നീ​തി മ​യ്യം സ്ഥാ​പ​ക​നും ന​ട​നു​മാ​യ ക​മ​ൽ​ഹാ​സ​ൻ. ഇ​ത് താ​ൻ ഉ​ൾ​പ്പെ​ടെ എ​ല്ലാ​വ​ർ​ക്കു​മെ​ന്ന​തു പോ​ലെ ത​ന്നെ ന​ട​ൻ വി​ജ​യ്ക്കും ബാ​ധ​ക​മാ​ണെ​ന്ന് ക​മ​ൽ പ​റ​ഞ്ഞു.

ത​മി​ഴ​ക വെ​ട്രി ക​ഴ​കം പാ​ർ​ട്ടി​യു​ടെ റാ​ലി​ക​ളി​ൽ ദൃ​ശ്യ​മാ​കു​ന്ന ആ​ൾ​ക്കൂ​ട്ട​ത്തെ​ക്കു​റി​ച്ചു​ള്ള മാ​ധ്യ​മ​ങ്ങ​ളു​ടെ ചോ​ദ്യ​ത്തോ​ടു പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.""​ശ​രി​യാ​യ പാ​ത​യി​ലൂ​ടെ നീ​ങ്ങു​ക, ധൈ​ര്യ​ത്തോ​ടെ മു​ന്നേ​റു​ക, ജ​ന​ങ്ങ​ൾ​ക്ക് ന​ന്മ ചെ​യ്യു​ക ഇ​താ​ണ് എ​ല്ലാ നേ​താ​ക്ക​ളോ​ടും എ​നി​ക്ക് പ​റ​യാ​നു​ള്ള​ത്’’, വി​ജ​യ്ക്ക് ന​ൽ​കാ​ൻ എ​ന്തെ​ങ്കി​ലും ഉ​പ​ദേ​ശം കൈ​വ​ശ​മു​ണ്ടോ​യെ​ന്ന ചോ​ദ്യ​ത്തി​ന് ഉ​ത്ത​ര​മാ​യി ക​മ​ൽ പ​റ​ഞ്ഞു.

സെ​പ്റ്റം​ബ​ർ 20ന് ​തി​രു​വാ​രൂ​രി​ൽ ന​ട​ന്ന റാ​ലി​യി​ൽ വി​ജ​യ് ഇ​തേ ചോ​ദ്യം ജ​ന​ക്കൂ​ട്ട​ത്തോ​ടു ചോ​ദി​ച്ച​ത് വാ​ർ​ത്ത​യാ​യി​രു​ന്നു. വി​മ​ർ​ശ​ക​ർ ആ​രോ​പി​ക്കു​ന്ന​ത് പോ​ലെ ഇ​തൊ​രു അ​ർ​ഥ​ശൂ​ന്യ​മാ​യ റാ​ലി​യാ​ണോ​യെ​ന്നും നി​ങ്ങ​ളാ​രും ന​മ്മു​ടെ പാ​ർ​ട്ടി​ക്ക് വോ​ട്ട് ചെ​യ്യി​ല്ലേ​യെ​ന്നും വി​ജ​യ് ആ​രാ​ഞ്ഞ​പ്പോ​ൾ, വി​ജ​യ് വി​ജ​യ് എ​ന്ന ഉ​ച്ച​ത്തി​ലു​ള്ള മു​ദ്രാ​വാ​ക്യ​ങ്ങ​ളാ​യി​രു​ന്നു ജ​ന​ക്കൂ​ട്ട​ത്തി​ന്‍റെ പ്ര​തി​ക​ര​ണം.

Movies

‘അ​വ​ൻ എ​നി​ക്ക് സ​ഹോ​ദ​ര​നാ​ണ്’; വി​ജ​യ്‌​യു​ടെ പ​രാ​മ​ർ​ശ​ത്തി​ൽ ക​മ​ൽ​ഹാ​സ​ന്‍റെ മ​റു​പ​ടി

സി​നി​മ​യി​ൽ മാ​ര്‍​ക്ക​റ്റ് പോ​യ​പ്പോ​ൾ രാ​ഷ്ട്രീ​യ​ത്തി​ല്‍ ഇ​റ​ങ്ങി​യ​ത​ല്ല താ​നെ​ന്ന വി​ജ​യ്‌​യു​ടെ വാ​ക്കു​ക​ളോ​ട് പ്ര​തി​ക​രി​ച്ച് ഉ​ല​ക​നാ​യ​ക​ൻ ക​മ​ൽ​ഹാ​സ​ൻ. ത​ന്‍റെ പേ​രു​പ​റ​ഞ്ഞാ​ണോ വി​ജ​യ്‌​യു​ടെ വി​മ​ര്‍​ശ​ന​മെ​ന്ന് ക​മ​ല്‍​ഹാ​സ​ന്‍ മാ​ധ്യ​മ​ങ്ങ​ളോ​ട് ചോ​ദി​ച്ചു. വി​ലാ​സം ഇ​ല്ലാ​ത്ത ക​ത്തി​ന് താ​ൻ മ​റു​പ​ടി പ​റ​യ​ണോ​യെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു.

‘‘ആ​രു​ടേ​യെ​ങ്കി​ലും പേ​ര് പ​റ​ഞ്ഞി​ട്ടു​ണ്ടോ? വി​ലാ​സം ഇ​ല്ലാ​ത്ത ക​ത്തി​ന് ഞാ​ന്‍ മ​റു​പ​ടി പ​റ​യ​ണോ? അ​വ​ന്‍ എ​നി​ക്ക് സ​ഹോ​ദ​ര​നാ​ണ്’’​എ​ന്നും ക​മ​ല്‍​ഹാ​സ​ന്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

National

കമൽ ഹാസൻ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു

സ്വ​​​ന്തം ലേ​​​ഖ​​​ക​​​ൻ

ന്യൂ​​​ഡ​​​ൽ​​​ഹി: തെ​​​ന്നി​​​ന്ത്യ​​​ൻ സി​​​നി​​​മ​​​യി​​​ലെ സൂ​​​പ്പ​​​ർ ​​​താ​​​ര​​​മാ​​​യ ക​​​മ​​​ൽ ഹാ​​​സ​​​ൻ രാ​​​ജ്യ​​​സ​​​ഭാം​​​ഗ​​​മാ​​​യി സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ ചെ​​​യ്തു. ത​​​മി​​​ഴി​​​ലാ​​​യി​​​രു​​​ന്നു സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ. മ​​​ക്ക​​​ൾ നീ​​​തി മ​​​യ്യം പാ​​​ർ​​​ട്ടി​​​യു​​​ടെ അ​​​ധ്യ​​​ക്ഷ​​​നാ​​​യ ക​​​മ​​​ൽ ഹാ​​​സ​​​ൻ ഡി​​​എം​​​കെ പി​​​ന്തു​​​ണ​​​യോ​​​ടെ​​​യാ​​​ണ് ആ​​​ദ്യ​​​മാ​​​യി പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ലെത്തു​​​ന്ന​​​ത്.

2024ലെ ​​​ലോ​​​ക്സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ മ​​​ക്ക​​​ൾ നീ​​​തി മ​​​യ്യം മ​​​ത്സ​​​രി​​​ക്കാ​​​തി​​​രു​​​ന്ന​​​തി​​​നു പ്ര​​​ത്യു​​​പ​​​കാ​​​ര​​​മാ​​​യാ​​​ണ് ഡി​​​എം​​​കെ ത​​​ങ്ങ​​​ളു​​​ടെ ഒ​​​രു രാ​​​ജ്യ​​​സ​​​ഭാ​​​ സീ​​​റ്റ് ക​​​മ​​​ൽ ഹാ​​​സ​​​ന് വി​​​ട്ടു​​​ന​​​ൽ​​​കി​​​യ​​​ത്. ക​​​മ​​​ൽ ഹാ​​​സ​​​ന് ത​​​ങ്ങ​​​ളു​​​ടെ രാ​​​ജ്യ​​​സ​​​ഭാ​​​സീ​​​റ്റ് വി​​​ട്ടു​​​ന​​​ൽ​​​കു​​​ന്ന​​​തി​​​ലൂ​​​ടെ അ​​​ടു​​​ത്ത നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നു മു​​​ന്നോ​​​ടി​​​യാ​​​യി ത​​​മി​​​ഴ്നാ​​​ട്ടി​​​ലെ സ​​​ഖ്യം വി​​​ക​​​സി​​​പ്പി​​​ക്കാ​​​നാ​​​ണ് ഡി​​​എം​​​കെ ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​ത്.

പി.​​​ വി​​​ൽ​​​സ​​​ൻ, രാ​​​ജാ​​​ത്തി, എ​​​സ്.​​​ആ​​​ർ. ശി​​​വ​​​ലിം​​​ഗം എ​​​ന്നി​​​വ​​​രും ഇ​​​ന്ന​​​ലെ ഡി​​​എം​​​കെ​​​യു​​​ടെ രാ​​​ജ്യ​​​സ​​​ഭാ എം​​​പി​​​മാ​​​രാ​​​യി സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ ചെ​​​യ്തു.

National

"തഗ് ലൈഫ്’റിലീസ് ചെയ്താൽ സംരക്ഷണം ഒരുക്കുമെന്ന് കർണാടക സർക്കാർ

ന്യൂ​​​ഡ​​​ൽ​​​ഹി: ക​​​മ​​​ൽ​​​ഹാ​​​സ​​​ൻ നാ​​​യ​​​ക​​​നാ​​​യ ത​​​മി​​​ഴ് സി​​​നി​​​മ "ത​​​ഗ് ലൈ​​​ഫ്’ സം​​​സ്ഥാ​​​ന​​​ത്തു റി​​​ലീ​​​സ് ചെ​​​യ്യാ​​​ൻ സം​​​ര​​​ക്ഷ​​​ണം ഒ​​​രു​​​ക്കാ​​​മെ​​​ന്ന് ക​​​ർ​​​ണാ​​​ട​​​ക സ​​​ർ​​​ക്കാ​​​ർ സു​​​പ്രീം​​​കോ​​​ട​​​തി​​​യി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കി. ഇ​​​തോ​​​ടെ ബം​​​ഗ​​​ളൂ​​​രു സ്വ​​​ദേ​​​ശി സ​​​മ​​​ർ​​​പ്പി​​​ച്ച പൊ​​​തു​​​താ​​​ത്പ​​​ര്യ ഹ​​​ർ​​​ജി ജ​​​സ്റ്റീ​​​സു​​​മാ​​​രാ​​​യ ഉ​​​ജ്ജ​​​ൽ ഭൂ​​​യാ​​​ൻ, മ​​​ൻ​​​മോ​​​ഹ​​​ൻ എ​​​ന്നി​​​വ​​​രു​​​ടെ ബെ​​​ഞ്ച് തീ​​​ർ​​​പ്പാ​​​ക്കി.
നി​​​ർ​​​മാ​​​താ​​​ക്ക​​​ൾ​​​ക്കു സി​​​നി​​​മ റി​​​ലീ​​​സ് ചെ​​​യ്യു​​​ന്ന​​​തി​​​നു​​​ള്ള ത​​​ട​​​സം ഇ​​​തോ​​​ടെ നീ​​​ങ്ങി. ക​​​മ​​​ൽ​​​ഹാ​​​സ​​​ന്‍റെ ക​​​ന്ന​​​ഡ വി​​​രു​​​ദ്ധ പ​​​രാ​​​മ​​​ർ​​​ശ​​​ത്തി​​​ന്‍റെ പേ​​​രി​​​ൽ സി​​​നി​​​മ റി​​​ലീ​​​സ് ചെ​​​യ്യു​​​ന്ന​​​ത് ചി​​​ല സം​​​ഘ​​​ട​​​ന​​​ക​​​ൾ ത​​​ട​​​ഞ്ഞി​​​രു​​​ന്നു. തു​​​ട​​​ർ​​​ന്നാ​​​ണു വി​​​ഷ​​​യം സു​​​പ്രീം​​​കോ​​​ട​​​തി​​​യി​​​ൽ എ​​​ത്തി​​​യ​​​ത്. ഒ​​​രു പ​​​രാ​​​മ​​​ർ​​​ശ​​​ത്തി​​​ന്‍റെ പേ​​​രി​​​ൽ സ​​​ർ​​​ഗാ​​​ത്മ​​​ക സൃ​​​ഷ്‌​​​ടി​​​ക​​​ൾ നി​​​ർ​​​ത്താ​​​ൻ പ​​​റ​​​യു​​​ന്ന പ്ര​​​വ​​​ണ​​​ത​​​ക​​​ൾ അ​​​നു​​​വ​​​ദി​​​ക്കാ​​​നാ​​​കി​​​ല്ലെ​​​ന്ന് കോ​​​ട​​​തി വ്യ​​​ക്ത​​​മാ​​​ക്കി. സ​​​മാ​​​ന​​​മാ​​​യ നി​​​ല​​​പാ​​​ടാ​​​യി​​​രു​​​ന്നു കേ​​​സ് ആ​​​ദ്യം പ​​​രി​​​ഗ​​​ണി​​​ച്ച​​​പ്പോ​​​ഴും കോ​​​ട​​​തി​​​യു​​​ടെ ഭാ​​​ഗ​​​ത്തു​​​നി​​​ന്നു​​​ണ്ടാ​​​യ​​​ത്. നി​​​ഷ്ക്രി​​​യ​​​ത്വം കാ​​​ണി​​​ച്ച സം​​​സ്ഥാ​​​ന​​​ സ​​​ർ​​​ക്കാ​​​രി​​​നെ​​​യും കോ​​​ട​​​തി വി​​​മ​​​ർ​​​ശി​​​ച്ചി​​​രു​​​ന്നു.
എ​​​ന്നാ​​​ൽ സം​​​ര​​​ക്ഷ​​​ണം ഏ​​​ർ​​​പ്പെ​​​ടു​​​ത്തു​​​മെ​​​ന്ന സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ നി​​​ല​​​പാ​​​ടി​​​നെ കോ​​​ട​​​തി ഇ​​​ന്ന​​​ലെ അ​​​ഭി​​​ന​​​ന്ദി​​​ച്ചു. അ​​​തേ​​​സ​​​മ​​​യം കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വ് ല​​​ഭി​​​ച്ചി​​​ട്ടും സി​​​നി​​​മ ക​​​ർ​​​ണാ​​​ട​​​ക​​​യി​​​ൽ റി​​​ലീ​​​സ് ചെ​​​യ്യാ​​​നാ​​​കി​​​ല്ലെ​​​ന്നാ​​​ണു വി​​​ത​​​ര​​​ണ​​​ക്കാ​​​ർ വ്യ​​​ക്ത​​​മാ​​​ക്കു​​​ന്ന​​​ത്. മ​​​റ്റു സി​​​നി​​​മ​​​ക​​​ൾ എ​​​ത്തി​​​യ​​​തി​​​നാ​​​ൽ തി​​​യേ​​​റ്റ​​​റു​​​ക​​​ളി​​​ലൊ​​​ന്നി​​​ലും ഒ​​​ഴി​​​വി​​​ല്ലാ​​​ത്ത​​​താ​​​ണു കാ​​​ര​​​ണം.

Latest News

Corehub Up